ലക്ഷ്യം ലോകകപ്പ്; മൊറേനോ

Sunday 27 May 2018 3:39 am IST
റഷ്യയില്‍ ലോകകപ്പ് കളിക്കാനെത്തുന്ന മെക്‌സിക്കോയ്ക്ക് ഒരേയൊരു ലക്ഷ്യം മാത്രം. ഫൈനലിലെത്തി കപ്പ് അടിക്കണം. പക്ഷെ അത് അത്ര എളുപ്പമുള്ള കാര്യമല്ല. റാങ്കിങ്ങിലൊക്കെ പിന്നില്‍ നില്‍ക്കുന്ന മെക്‌സിക്കോ ലോകകപ്പ് നേടുമെന്ന് ആരും സ്വപ്‌നം കാണുന്നുമില്ല.

മെക്‌സിക്കോ സിറ്റി: റഷ്യയില്‍ ലോകകപ്പ് കളിക്കാനെത്തുന്ന മെക്‌സിക്കോയ്ക്ക് ഒരേയൊരു ലക്ഷ്യം മാത്രം. ഫൈനലിലെത്തി കപ്പ് അടിക്കണം. പക്ഷെ അത് അത്ര എളുപ്പമുള്ള കാര്യമല്ല. റാങ്കിങ്ങിലൊക്കെ പിന്നില്‍ നില്‍ക്കുന്ന മെക്‌സിക്കോ ലോകകപ്പ് നേടുമെന്ന് ആരും സ്വപ്‌നം കാണുന്നുമില്ല.

എന്നാല്‍ മെക്‌സിക്കോയുടെ പ്രതിരോധ നിരക്കാരന്‍ ഹെക്ടര്‍ മൊറേനോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജയിക്കാനായാണ് ഞങ്ങള്‍ റഷ്യയിലേക്ക് പോകുന്നതെന്ന് റയല്‍ സോസീഡാഡ് താരമായ മൊറേനോ പറഞ്ഞു.

ലോകകപ്പില്‍ ആരും ഞങ്ങള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ കപ്പ്് നേടുമെന്ന് ആരം ചിന്തിക്കുന്നുമില്ല. പക്ഷെ കപ്പ് നേടാന്‍ ഞങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞെന്ന് മൊറേനോ വെളിപ്പെടുത്തി. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ലോകകപ്പിലും 2014 ബ്രസീല്‍ ലോകകപ്പിലും മെക്‌സിക്കോയ്ക്കായി ബൂട്ട് കെട്ടിയതാരമാണ് ഓബി.

റഷ്യയില്‍ മെക്‌സിക്കോ   അത്ഭുതം കാട്ടുമെന്ന് കോച്ച് യുവാന്‍ കാര്‍ലോസ് ഒസോറിയോ പറഞ്ഞു. കഴിഞ്ഞ ആറ് ലോകകപ്പുകളിലും മെക്‌സിക്കോയ്ക്ക് പ്രീക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല. ഇത്തവണ ഫൈനലിലെത്താമെന്നാണ് വിശ്വാസം. മനുഷ്യരും കായിക താരങ്ങളുമായ ഞങ്ങള്‍ക്ക് അങ്ങിനെ വിശ്വസിക്കാന്‍ അവകാശമുണ്ട്്. എന്തെന്നാല്‍ ഞങ്ങള്‍ കഠിനാദ്ധ്വാനത്തിന്റെ വക്താക്കളാണ്. ഏപ്പോഴും ജയിക്കാനായി കളിക്കുന്ന ടീമാണ് ഞങ്ങളെന്ന് ഒസോറിയോ വെളിപ്പെടുത്തി.

നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവയടങ്ങുന്ന ഗ്രൂപ്പ്് എഫിലാണ് മെക്‌സിക്കോ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ ജൂണ്‍ 17 ന് ജര്‍മനിയെ നേരിടും.ലോകകപ്പിന് മുന്നൊരുക്കമായി നടക്കുന്ന പരിശീലന മത്സരത്തില്‍ മെക്‌സിക്കോ നാളെ വെയ്ല്‍സുമായി ഏറ്റുമുട്ടും. പാസദേനയിലെ റോസ്ബൗളിലാണ് മത്സരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.