നീന്തല്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Saturday 26 May 2018 10:02 pm IST

 

ഇരിട്ടി: മിഷന്‍ 676 ജലസുരക്ഷ 2018 പദ്ധതിയുടെ ഭാഗമായി ഇരിട്ടി അഗ്‌നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നീന്തല്‍ പരിശീലനത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 15 വയസ്സുവരെയുള്ള നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു അഗ്‌നിരക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തില്‍ പയഞ്ചേരി ജബ്ബാര്‍ കടവ് പാലത്തിനു സമീപം ബാവലിപ്പുഴയില്‍ വെച്ച് സൗജന്യ നീന്തല്‍ പരിശീലനം നല്‍കിയത്. ഇരിട്ടി അഗ്‌നിരക്ഷാനിലയത്തില്‍ ഒരുക്കിയ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ പി.വി. പ്രേമവല്ലി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്റര്‍, കൗണ്‍സിലര്‍ എന്‍.കെ. ഇന്ദുമതി എന്നിവര്‍ പ്രസംഗിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.