കൂട്ടുപുഴ പാലം പ്രതിസന്ധി : പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

Saturday 26 May 2018 10:03 pm IST

 

ഇരിട്ടി: നിര്‍ത്തിവച്ച കൂട്ടുപുഴ പാലം നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ കൂട്ടുപുഴയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തലശേരി മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ ഇടുങ്ങിയതും കാലപഴക്കം കൊണ്ട് അപകടാസ്ഥയിലും ആയ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മാണം ആരംഭിച്ചെങ്കിലും കര്‍ണാടക ഗവണ്‍മെന്റിന്റെ നിസഹകരണം മൂലം പാലം നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. നിര്‍ത്തിവച്ച പാലം പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മലബാര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.

വികസന സമിതി പ്രസിഡന്റ് അഡ്വ. ബിനോയി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സായാഹ്നം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ കെ.വി.മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍.അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഐഫ ജനറല്‍ സെക്രട്ടറി രാജീവന്‍ കോളയാട് മുഖ്യാതിഥിയായി. ചാക്കോ പുതിയപാറയില്‍, ഹരിദാസ് കച്ചേരിക്കടവ്, ജോസ് സേവ്യര്‍, ജോണ്‍സണ്‍ താന്നിക്കല്‍, ജോര്‍ജ് പൂത്തേട്ട്, കെ.ആര്‍.സജീഷ്, ജോസഫ് വടക്കേക്കര, റിജോയിസ് ജോണ്‍, ഷാജി വണ്ടര്‍കുന്നേല്‍, മാത്യു മുണ്ടിയാനി, ജോസഫ് തൂങ്കുഴി, ഗോപാലകൃഷ്ണന്‍ തോണക്കര, വി.സി.നസീം, അമല്‍കുര്യന്‍, ജോസ് ഇളയാനിതോട്ടത്തില്‍, ശാലേം ലാലിച്ചന്‍, ഫാ. സ്‌കറിയ കല്ലൂര്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രതിഷേധ സായാഹ്നം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ കെ.വി.മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്യുന്നു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.