പാനൂര്‍: കുനുമ്മലില്‍ ബിജെപി പ്രവര്‍ത്തകനു നേരെ സിപിഎം അക്രമം. കല്ല്യാണ വീട്ടില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ചാലുപറമ്പത്ത് സജിത(38)നെ ബൈക്ക് തടഞ്ഞു നിറുത്തി മര്‍ദ്ധിക്കുകയായിരുന്നു. പരിക്കേറ്റ സജിതനെ പാനൂര്‍ സിഎച്ച്സിയില് പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ നദീര്‍, ജിത്തു, രഖില്‍ എന്നിവരാണ് മര്‍ദ്ദനത്തിനു പിന്നില്ലെന്ന് പരാതിയില്‍ പറഞ്ഞു. പാനൂര്‍ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് സജിതനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: