വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവം വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണം

Saturday 26 May 2018 10:04 pm IST

 

പാനൂര്‍: വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവം വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്ന് ആര്‍എസ്എസ് ജില്ലാസഹസംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍ പറഞ്ഞു. മലേഷ്യയിലെ പ്രവാസി കൂട്ടായ്മയും, ഭാനുപുരം സേവാകേന്ദ്രവും സേവാഭാരതിയുടെ സഹകരണത്തോടെ പാനൂര്‍ യുപി.സ്‌ക്കൂളില്‍ നടത്തിയ വിദ്യോത്സവം 2018 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാനൂര്‍ മേഖലയിലെ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സംഭാഗ് സംഘടനസെക്രട്ടറി ഗിരീഷ് പൊയിലൂര്‍ ചികിത്സ സഹായം വിതരണം ചെയ്തു.ജെസിഐ പ്രസിഡണ്ട് സി.പി.പ്രമോദന്‍, പാനൂര്‍ പ്രസ്‌ഫോറം പ്രസിഡണ്ട് കെ.കെ.സജീവ്കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം അത്തോളില്‍ പുരുഷു, എന്‍ടിയു സബ്ജില്ല സെക്രട്ടറി കെ.പി.ജിഗീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സേവാഭാരതി മേഖല സെക്രട്ടറി വി.പി.ജിതേഷ് സ്വാഗതവും, പ്രസിഡണ്ട് കെ.വിജേഷ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.