കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യം: ബഹുജനമാര്‍ച്ച് മാറ്റി 29 ന് കലക്‌ട്രേറ്റ് മാര്‍ച്ച്

Saturday 26 May 2018 10:05 pm IST

 

തളിപ്പറമ്പ്: കീഴാറ്റൂരിലുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കപ്പെട്ട ബഹുജനമാര്‍ച്ച് 29 ന് കലക്‌ട്രേറ്റ് മാര്‍ച്ചായി സംഘടിപ്പിക്കുവാന്‍ സമരസംഘടനകളുടെയും കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യസമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. ദേശീയപാത ത്രീഡി നോട്ടിഫിക്കേഷന്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കുക, അശാസ്ത്രീയമായ അലൈന്‍മെന്റുകള്‍ പുനര്‍നിര്‍ണയിക്കുക, ദേശീയപാത സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും കലക്‌ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുക. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നും കാലത്ത് പത്തരക്ക് ആരംഭിക്കുന്ന മാര്‍ച്ചില്‍ പരിസ്ഥിതിപൗരാവകാശ പ്രതിരോധ പ്രവര്‍ത്തകരും അണിനിരക്കും. ഐക്യദാര്‍ഢ്യസമിതി ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്നമ്പള്ളി ഉദ്ഘാടനം ചെയ്തു. സുരേഷ് കീഴാറ്റൂര്‍, സി.മനോഹരന്‍ (വയല്‍ക്കിളികള്‍), കെ.നിശില്‍കുമാര്‍ (തുരുത്തി എന്‍എച്ച് ആക്ഷന്‍ കമ്മറ്റി), എന്‍.എം.കോയ (കോട്ടക്കുന്ന് ആക്ഷന്‍ കമ്മറ്റി, നജീബ് കടവത്ത് (കല്ല്‌കെട്ട്ചിറ ആക്ഷന്‍ കമ്മിറ്റി), എന്‍.സുബ്രഹ്മണ്യന്‍, നോബിള്‍ എം.പൈക്കട, എം.കെ.ജയരാജന്‍, അഡ്വ.കസ്തൂരിദേവന്‍, നിഷാന്ത് പരിയാരം, സി.ശശി, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.