ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ അഞ്ചുലക്ഷം കൈമാറി

Sunday 27 May 2018 3:28 am IST
പോലീസ് ചവിട്ടിക്കൊന്ന വരാപ്പുഴയിലെ ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ കൈമാറി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായിട്ടാണ് തുക നല്‍കിയത്. ഇതിന്റെ രേഖകള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട്ടിലെത്തി അഖിലയ്ക്ക് കൈമാറി.

കൊച്ചി: പോലീസ് ചവിട്ടിക്കൊന്ന വരാപ്പുഴയിലെ ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ കൈമാറി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായിട്ടാണ് തുക നല്‍കിയത്. ഇതിന്റെ രേഖകള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട്ടിലെത്തി അഖിലയ്ക്ക് കൈമാറി.

ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു, എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. ഗോപി, കെ.എസ്. ഉദയകുമാര്‍, എസ്. ജയകൃഷ്ണന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ്, ശ്രീജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.