തൂത്തുക്കുടിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

Sunday 27 May 2018 9:59 am IST
സ്റ്റര്‍ലൈറ്റ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തൂത്തുക്കുടി ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചു. കളക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തൂത്തുക്കുടി: സ്റ്റര്‍ലൈറ്റ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തൂത്തുക്കുടി ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചു. കളക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധമാണ് വെടിവെപ്പിന് കാരണമായത്. സംഘര്‍ഷത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പോലീസിന്റെ വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സമരക്കാരെ പിരിച്ചുവിടാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേയ്ക്ക് വെടിവെയ്ക്കാത്തതും പൊലീസിനെതിരെയുള്ള സംശയം ബലപ്പെടുത്തുന്നു. സാധാരണവേഷത്തിലെത്തി പരീശീലനം നേടിയ ഷൂട്ടര്‍ പൊലീസ് ബസിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയതോതിലുള്ള പിന്തുണയാണ് ലഭിച്ചത്. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ദീര്‍ഘനാളായി പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്. പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.