നിപ വൈറസ് ; 175 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി

Sunday 27 May 2018 11:01 am IST
നിപ വൈറസ് ബാധയെന്ന സംശയത്തില്‍ 175 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ. നിപ വൈറസ് പിടിപെട്ട് മരിച്ചവരുടെ ബന്ധുക്കളാണിവരെന്നും മന്ത്രി പറഞ്ഞു. നിപ വൈറസ് പടര്‍ന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്: നിപ വൈറസ് ബാധയെന്ന സംശയത്തില്‍ 175 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ. നിപ വൈറസ് പിടിപെട്ട് മരിച്ചവരുടെ ബന്ധുക്കളാണിവരെന്നും മന്ത്രി പറഞ്ഞു. നിപ വൈറസ് പടര്‍ന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഇതുവരെ നിപ വൈറസ് ബാധിച്ച് 13 പേര്‍ മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ ചികിത്സയിലായാണെന്നും പറഞ്ഞു.പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും അപകട ബാധ്യത പൂര്‍ണ്ണമായും ഒഴിവായെന്ന് പറയാനായിട്ടില്ല. മെയ് അവസാനവാരം ആകുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ബാധിച്ച് ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാള്‍ കൂടി മരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് രോഗികളെ പ്രവേശിപ്പിക്കുന്നതിലടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, വിവാദമായതിനെ തുടര്‍ന്ന് നിര്‍ദേശം പിന്‍വലിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.