വീരസവര്‍ക്കര്‍ക്കും നെഹ്റുവിനും ആദരാഞ്ജലി അര്‍പ്പിച്ച് മോദി

Sunday 27 May 2018 2:08 pm IST
1857 ലെ ചരിത്ര സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയ വീര്‍ സവര്‍ക്കര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1857ലെ സമരം ആത്മാഭിമാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. ഈ ചരിത്ര സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയത് സവര്‍ക്കറാണ്.

ന്യൂദല്‍ഹി: 1857 ലെ ചരിത്ര സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയ വീര്‍ സവര്‍ക്കര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര  റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1857ലെ സമരം ആത്മാഭിമാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. ഈ ചരിത്ര സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയത് സവര്‍ക്കറാണ്. 

വീര്‍ സവര്‍ക്കര്‍ നല്ല എഴുത്തുകാരനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായിരുന്നു. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ നെഹ്റുവിന് ആദരാജ്ഞലിയര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത്തിന്‍രെ 44ാം പതിപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.

254 ദിവസം കൊണ്ട് കടലിലൂടെ 22000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച നാവിക സേനയുടെ ആറംഗ വനിതാ സംഘത്തിന് ആശംസയര്‍പ്പിച്ചാണ് പ്രധാനമന്ത്രി മന്‍ കി ബാത്ത് ആരംഭിച്ചത്. സ്ത്രീ ശാക്തീകരണത്തിന് രാജ്യം പ്രധാന പങ്ക് വഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ യുവ തലമുറ പരമ്പരാഗത കായിക വിനോദങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ തടയുന്നതിനായി ഓരോരുത്തരും വൃക്ഷത്തൈ നട്ട് ഹരിതാഭമായ നാളെക്കായി പ്രവര്‍ത്തിക്കണം.

ക്രിക്കറ്റ് താരം വിരാട് കൊഹിലിയും ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ അറിയിച്ചു.ജീവിതം കുട്ടികള്‍ക്കായി സമര്‍പ്പിച്ച്, കുട്ടികളുടെ പഠനത്തിനും ക്ഷേമത്തിനും വേണ്ടി മാത്രം ജീവിക്കുന്ന കട്ടക്ക് സ്വദേശി ഡി പ്രകാശ് റാവുവിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.