കനത്ത മഴയെത്തുടര്‍ന്ന് കൊല്ലത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

Sunday 27 May 2018 2:51 pm IST
കനത്ത മഴയെത്തുടര്‍ന്ന് കൊല്ലത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കൊല്ലം കളക്ട്രേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് 24 മണിക്കൂറും ജാഗ്രത പാലിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.

കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് കൊല്ലത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കൊല്ലം കളക്ട്രേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് 24 മണിക്കൂറും ജാഗ്രത പാലിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.

ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അതാത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കാണ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല.

കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ കളക്ട്രേറ്റ്: 0474 2794002, 2794004, 9447677800, താലൂക്ക് ഓഫീസുകള്‍: കൊല്ലം 0474 2742116, കരുനാഗപ്പള്ളി 0476 2620223, കൊട്ടാരക്കര 0474 2454623, 2453630 പുനലൂര്‍ 0475 2222605, പത്തനാപുരം 0475 2350090, കുന്നത്തൂര്‍ 0476 2830345 നമ്പരുകളില്‍ ബന്ധപ്പെടാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.