തൂത്തുക്കുടി പോലീസ് വെടിവയ്പ്; കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം ഇരട്ടിയാക്കി

Sunday 27 May 2018 5:23 pm IST

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ചു. നിലവില്‍ പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ഇത് ഇരുപത് ലക്ഷമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

വെടിവെയ്പ്പില്‍ പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തൂത്തുക്കുടിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് പിന്‍വലിച്ചിരുന്നു. 

കളക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്നാണ് ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.