ജയലളിതയുടെ ശബ്ദരേഖ പുറത്തു വിട്ടു

Monday 28 May 2018 2:40 am IST

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ കെ.എസ്. ശിവകുമാറുമായുള്ള തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത്.  ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന ജസ്റ്റിസ് എ. അറുമുഖസ്വാമി കമ്മീഷനാണ് ശബ്ദരേഖ പുറത്തു വിട്ടത്. 

ശ്വാസ തടസത്തെക്കുറിച്ചാണ് ജയ സംസാരിച്ചത്. ശ്വാസതടസം രേഖപ്പെടുത്താന്‍ പാകത്തിനുള്ള മൊബൈല്‍ അപ്പ് ഡൗ ണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെങ്കില്‍ അതേക്കുറിച്ച് ഇനി ആലോചിക്കേണ്ടതില്ലെന്ന് ജയ പറയുന്നുണ്ട്. ബ്ലഡ് പ്രഷര്‍ 140-80 ആണെന്ന് ഡോക്ടര്‍ പറയുമ്പോള്‍ അത് തനിക്കു നോര്‍മല്‍ അളവാണെന്നാണ് ജയയുടെ മറുപടി. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ജയയ്ക്ക് ശ്വാസതടസവുമുണ്ട്. 

1.07 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം 2016 സപ്തംബ ര്‍ 27നാണ്  റെക്കോഡു ചെയ്തിരിക്കുന്നത്. 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്വേഷണക്കമ്മീഷനു മുന്നില്‍ ഡോ. ശിവകുമാര്‍ നേരത്തേ ഹാജരായി മൊഴി നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.