കുട്ടികളുടെ ഉല്ലസിക്കാനുള്ള അവകാശം ഹനിക്കരുത്: സൗരക്ഷിക

Monday 28 May 2018 2:50 am IST

കൊച്ചി:  കളിക്കാനും ഉല്ലസിക്കാനുമുള്ള കുട്ടികളുടെ അവകാശത്തെയും അവസരങ്ങളെയും നിഷേധിക്കുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സൗരക്ഷികയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. 

ഹൈടെക് വിദ്യാലയങ്ങള്‍ എന്ന ആശയത്തിന്റെ മറവില്‍ മൈതാനങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിനായി ഉപയോഗിക്കരുത്. കായിക വിദ്യാഭ്യാസം പരിമിതപ്പെടുത്തുന്നതും നല്ലതല്ല. വിദ്യാലയങ്ങളില്‍ നിയമം അനുശാസിക്കുന്ന വിധത്തിലും വാര്‍ഡുകള്‍ തോറും കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എം. ശശിശങ്കര്‍ അധ്യക്ഷനായി. സൗരക്ഷിക സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍. സുധാകുമാരി, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍, ബാലഗോകുലം എറണാകുളം മേഖലാധ്യക്ഷന്‍ ജി. സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബാലസൗഹാര്‍ദ്ദസമൂഹം എന്ന വിഷയത്തില്‍ സോജാഗോപാലകൃഷ്ണന്‍, അഡ്വ. എം.ശശിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍-ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ (അധ്യക്ഷന്‍), അഡ്വ.എം.ശശിശങ്കര്‍, വി. രാജേന്ദ്രന്‍ (ഉപാധ്യക്ഷന്മാര്‍), ആര്‍.സുധാകുമാരി (പൊതുകാര്യദര്‍ശി), എ.എന്‍. അജയകുമാര്‍, സേതുഗോവിന്ദ്. ജി (കാര്യദര്‍ശിമാര്‍), വി.ജെ.രാജമോഹന്‍ (സംഘടനാകാര്യദര്‍ശി), എസ്. ശ്രീകുമാര്‍ (ഖജാന്‍ജി), സോജാഗോപാലകൃഷ്ണന്‍ , അഡ്വ.എന്‍. ചന്ദ്രമോഹന്‍ , കെ. രാധാകൃഷ്ണന്‍, എന്‍. സതീശ്കുമാര്‍, അഡ്വ.കെ. ആനന്ദവല്ലി, ഡോ.സി. ദിലീപ് (അംഗങ്ങള്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.