കെ. ബാബുവിന്റെ സെക്രട്ടറിയും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ്

Monday 28 May 2018 2:52 am IST

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ ഓഫീസ് സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. ബാബു എക്സൈസ് മന്ത്രി ആയിരിക്കെ നന്ദകുമാര്‍ ഓഫീസ് സെക്രട്ടറി സ്ഥാനം ദൂരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഉടന്‍ വിജലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കെ. ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസ് നിലവിലുണ്ട്. ഇതിനിടെയാണ്, നന്ദകുമാറിനെതിരെയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. 177.3 ശതമാനം വര്‍ധനവ് സ്വത്തില്‍ ഉണ്ടായതായാണ് കണ്ടെത്തല്‍. നന്ദകുമാറിന്റെ ഭാര്യ തൃപ്പൂണിത്തുറയില്‍ നടത്തിവന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വിജിലന്‍സ് പിടികൂടിയ രേഖകളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചേക്കും.

തൃപ്പൂണിത്തുറ പ്രതികരണ വേദിയുടേതായി വിജിലന്‍സ് കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് 2017 സെപ്തംബറില്‍ വിജിലന്‍സ് അനധികൃത സ്വത്തു സമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.