ചെങ്ങന്നൂരിൽ വോട്ടെടുപ്പ് ഇന്ന്

Monday 28 May 2018 3:39 am IST

ആലപ്പുഴ: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. കനത്ത മഴ ദിവസങ്ങളായി തുടരുന്നുണ്ടെങ്കിലും കടുത്ത പ്രചാരണം നടന്ന സാഹചര്യത്തില്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. എന്‍ഡിഎ യുടെ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, യുഡിഎഫിന്റെ ഡി. വിജയകുമാര്‍, എല്‍ഡിഎഫിന്റെ സജി ചെറിയാന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.

ആകെ പതിനേഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് അപരനുള്ളത്. സിപിഎം നേതാവിന്റെ അച്ഛനാണ് അപര സ്ഥാനാര്‍ത്ഥി.  മൂന്ന് മുന്നണികളും ഒരേ പോലെ വിജയം അവകാശപ്പെടുന്നു. സിപിഎമ്മിന്റെ കെ. കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെണ്ണല്‍ 31ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.