ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് തുടങ്ങി. വേനല്‍ മഴ പതിവായതിനാല്‍ വൈകിട്ടുവരെ കാക്കാതെ പരമാവധി വോട്ടുകള്‍ ഉച്ചയോടെ ചെയ്യിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമം. ഇപ്പോള്‍ അന്തരീക്ഷം അനുകൂലമാണ്. ആകാശം തെളിഞ്ഞതാണ്.
ഏഴുമണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
ആകെ 199600 വോട്ടുകളാണ്. ഇതിന്റെ 75 ശതമാനം പോള്‍ ചെയ്യണമെന്നാണ് മൂന്നു പ്രധാന പാര്‍ട്ടികളും ആഗ്രഹിക്കുന്നത്. അതായത് 1,50,000 വോട്ടെങ്കിലും പോള്‍ ചെയ്യണം. അങ്ങനെവന്നാല്‍ കടുത്ത ത്രികോണ മത്സരം നടക്കും.
എന്‍ഡിഎ യുടെ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, യുഡിഎഫിന്റെ ഡി. വിജയകുമാര്‍, എല്‍ഡിഎഫിന്റെ സജി ചെറിയാന് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.
ആകെ പതിനേഴ് സ്ഥാനാര്‍ത്ഥികളുണ്ട്. വോട്ടെണ്ണല്‍ 31ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: