സമാജ്‌വാദി പാര്‍ട്ടി നേതാവ് അണികളുമായി ബിജെപിയില്‍

Monday 28 May 2018 8:26 am IST

ആഗ്ര: സമാജ്‌വാദി പാര്‍ട്ടി നേതാവ് ബിജെപിയില്‍ ചേര്‍ന്നു. ആഗ്രയിലെ ബിസിനസ് സമൂഹം തലവനുമായ അതുല്‍ ഗാര്‍ഗ് ഒട്ടേറെ സമാജ് വാദി പ്രവര്‍ത്തകരോടൊപ്പമാണ് ബിജെപിയിലെത്തിയത്. ദല്‍ഹി ബിജെപി അധ്യക്ഷന്‍ തിവാരിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും സ്വീകരിച്ചു. 

ഗാര്‍ഗ് എസ്പിയുജെ ആഗ്ര ജനറല്‍ സെക്രട്ടറിയും ആഗ്ര നോര്‍ത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായിരുന്നു. ''സമാജ്‌വാദി പാര്‍ട്ടിയില്‍ ജനസേവനം സാധ്യമല്ല, വികസന പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് താല്‍പര്യമില്ല. ഇക്കാലത്തിനിടെ അവിടെ ശ്വാസം മുട്ടിയാണ് കഴിഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് എന്റെ ഈ തീരുമാനം, '' ഗാര്‍ഗ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.