ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുകളില്‍ മോക് പോളും നടത്തി. മോക് പോളിങ്ങിനിടെ വോട്ടിങ് യന്ത്രത്തിന്റെ തകരാറ് കാരണം എട്ട് ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത് .
വെണ്മണിത്താഴത്ത് വി പാറ്റ് യന്ത്രം തറാറിലായി.ചെറിയനാട്, ബുധനൂർ പഞ്ചായത്തുകളിൽ വൈദ്യുതി തകരാറ് പോളിങ്ങിനെ ബാധിക്കുന്നുണ്ട്. തിരുവൻവണ്ടൂരിൽ ഇരമല്ലിക്കരയിൽ വോട്ടിങ് യന്ത്രം തകരാറിലായി. ആറു മണിയോടെ പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. എട്ടു മണി ആയപ്പോൾ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ആദ്യമണിക്കൂറിൽ 7.8 ശതമാനമായിരുന്നു പോളിങ്. 1,99,340പേരാണ് ചെങ്ങന്നൂരില്‍ ഇത്തവണ വിധിയെഴുതുക. 164 ബൂത്തുകളിലേക്കായി 1200 ഉദ്യോഗസ്ഥരെയാണ് സജ്ജരാക്കിയിരിക്കുന്നത്.22 പ്രശ്നബാധിത ബൂത്തുകളിൽ കനത്ത സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: