കേരളത്തില്‍ കാലവര്‍ഷം ഇന്നെത്തും

Monday 28 May 2018 10:30 am IST

ഇടുക്കി: സംസ്ഥാനത്തിന്റെ ചിലഭാഗങ്ങൡ കാലവര്‍ഷം ഇന്നെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം കേരള-കര്‍ണ്ണാടക തീരത്ത് അറബിക്കടലില്‍ രൂപകൊണ്ട ന്യൂനമര്‍ദ്ദമാണ് ഇതിന് വേഗത കൂട്ടിയത്. തെക്കന്‍ അറബിക്കടല്‍, മഴയെത്താത്ത കന്യാകുമാരി, മാലിദ്വീപ് മേഖല, തമിഴ്‌നാട്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും 24 മണിക്കൂറിനകം മഴയെത്തും. 

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 50 കി.മീ. വരെ വേഗത്തില്‍ കാറ്റടിയ്ക്കാമെന്നും അറിയിപ്പില്‍ പറയുന്നു. 30 വരെ മേഖലയിലേയ്ക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും പറയുന്നു. കേരളം ഉള്‍പ്പെടുന്ന മേഖലയില്‍ മൂടിക്കെട്ടിയ കലുഷിതമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ സിഗ്നല്‍ നമ്പര്‍ മൂന്ന് ഗണത്തില്‍പ്പെട്ട കൊടി ഉയര്‍ത്തി. കപ്പലുകള്‍ തീരത്തേയ്ക്ക് അടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാനാണ് ഈ മുന്‍കരുതല്‍. സംസ്ഥാനത്ത് 31 വരെ ശക്തമായ മഴ തുടരും. 

ഇന്ന് 12-20 ഇടയില്‍ സെ.മീ. മഴയ്ക്ക് ചിലയിടങ്ങളില്‍ സാധ്യത ഉണ്ട്. 29 മുതല്‍ 31 വരെ കുറച്ച് സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമ്പോള്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപിലും 31 വരെ മഴ തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.