നവവരൻ കൊല്ലപ്പെട്ട സംഭവം; എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു, കോട്ടയം എസ്പിയെ സ്ഥലംമാറ്റി

Monday 28 May 2018 11:43 am IST

കോട്ടയം: നവവരനെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി. കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ എംഎസ് ഷിബുവിനേയും, എഎസ്‌ഐയേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിനു പിന്നാലെ കോട്ടയം എസ്പിയേയും സ്ഥലം മാറ്റിയിട്ടുണ്ട്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. 

കെവിന്റെ ഭാര്യ നീനു നല്‍കിയ പരാതി അവഗണിച്ചതിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കര്‍ശന നടപടി ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ യുവതിയോട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടിന്റെ അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞ് നോക്കാം എന്നായിരുന്നു പോലീസിന്റെ മറുപടി. തുടര്‍ന്ന് നീനു പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചിരുന്നു.

ഞായാറാഴ്ച പുലര്‍ച്ചെ മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബും ആദ്യം പോലീസി് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചിരുന്നില്ല. നീനുവെത്തിയതിനു പിന്നാലെ സംഭവം മാധ്യമവാര്‍ത്ത ആയതോടെയാണ് പോലീസ് കേസെടുക്കുന്നത്. കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.