ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിച്ച് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോൾ പോളിങ്ങ് ശതമാനം 18 പിന്നിടുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും എല്‍.ഡി.എഫിലെ സജി ചെറിയാനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.ആദ്യ മണിക്കൂറില്‍ തന്നെ നീണ്ട ക്യൂവാണ് പോളിങ് ബൂത്തുകളിലെല്ലാം ഉള്ളത്.
101 ശതമാനം വിജയ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് സജി ചെറിയാനും വ്യക്തനാക്കി. ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയും വിജയപ്രതീക്ഷ വ്യക്തമാക്കി.
എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: