ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ തുറന്നടിച്ച് സുഷമ സ്വരാജ്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്നും സുഷമ വ്യക്തമാക്കി. പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യില്ല എന്നതല്ല ഇന്ത്യയുടെ നിലപാട്. തീവ്രവാദം ഉപേക്ഷിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ല. ദോക് ലാം അടിസ്ഥാനപ്രശ്നമായി നിലനില്‍ക്കുകയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍ ബന്ദികളാക്കപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. എല്ലാവിധ സഹായങ്ങളും അഫ്ഗാന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: