യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് 10 വയസുകാരി മരിച്ചു

Monday 28 May 2018 7:03 pm IST
ബോള്‍ട്ട് ഇളകി ഇരിക്കുന്നത് ഓപ്പറേറ്ററുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇയാള്‍ യാതൊരു മുന്‍കരുതലും സ്വീകരിച്ചില്ലെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

അനന്തപുര്‍: ആന്ധ്രപ്രദേശിലെ അനന്തപുരില്‍ യന്ത്ര ഊഞ്ഞാലിന്റെ ട്രോളി കാറുകളില്‍ ഒന്ന് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പത്തുവയസുകാരി മരിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഇവിടെ നടന്ന ഒരു എക്സിബിഷനിടെയാണ് അപകടമുണ്ടായത്. കറങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഊഞ്ഞാലില്‍ നിന്ന് ആളുകള്‍ ഉള്‍പ്പെടെ താഴേക്ക് വീഴുകയായിരുന്നു. ട്രോളി കാറിന്റെ ബോള്‍ട്ട് ഊരിപ്പോയതാണ് അപകടത്തിന് കാരണം.

ബോള്‍ട്ട് ഇളകി ഇരിക്കുന്നത് ഓപ്പറേറ്ററുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇയാള്‍ യാതൊരു മുന്‍കരുതലും സ്വീകരിച്ചില്ലെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.