കാര്‍കോകില്‍

Tuesday 29 May 2018 2:04 am IST

ശാസ്ത്രീയ നാമം : Psoralea corylifolia

സംസ്‌കൃതം: വാചികി, സോമരാജി, സുവല്ലി, കൃഷ്ണഫല, ദുര്‍ഗന്ധ

തമിഴ്: കാര്‍കോകില്‍ അരിസ്

എവിടെകാണാം:  കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, അപൂര്‍വ്വമായി കേരളത്തിലും  കാണുന്നു. ആറ് തരം അരികളെ കുറിച്ച് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. അതിലൊന്നാണ് കാര്‍കോകിലരി. കുടകപ്പാല അരി, കൊത്തംപാല അരി, ഏലത്തരി, ചെറുപുന്ന അരി, വിഴാല്‍ അരി എന്നിവയാണ് മറ്റുള്ളവ. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  ത്വക്ക് രോഗങ്ങള്‍ക്കും കുഷ്ഠരോഗങ്ങള്‍ക്കും ഏറെ ഫലപ്രദമായ ഔഷധമാണ്.  കാര്‍കോകില്‍ അരി, തുത്തിയരി, കാരെള്ള് ഇവ സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി അത്രയും കല്‍ക്കണ്ടം ചേര്‍ത്ത് തേനില്‍ ചാലിച്ച് ദിവസം രണ്ട് നേരം എന്ന കണക്കില്‍ തുടര്‍ച്ചയായി ആറ് മാസം സേവിച്ചാല്‍ വെള്ളപ്പാണ്ട് മാറും. കാര്‍കോകില്‍ അരി നെല്ലിക്കാനീരില്‍ ഇട്ട് രാത്രി മുഴുവന്‍ ചെയ്യുക. ഇപ്രകാരം ചെയ്യുന്നതിന് ഭാവന ചെയ്യുക എന്ന് പറയും. പിറ്റേന്ന് രാവിലെ വെയിലത്ത് ഉണക്കുക. ഇപ്രകാരം ഏഴ് പ്രാവശ്യം ചെയ്യുക. ഈ അരി പൊടിച്ച് നെല്ലിക്കാ നീരില്‍ തന്നെ ചാലിച്ച് കഴിക്കുക. എല്ലാത്തരം കുഷ്ഠരോഗങ്ങളും ശമിക്കും. 

കാര്‍കോകില്‍ അരി പാലില്‍ പുഴുങ്ങി എടുക്കുക. ആ പാല്‍ ഉറ ഒഴിച്ച് തൈരാക്കുക. തൈര് കടഞ്ഞ് വെണ്ണ എടുക്കുക. ആ വെള്ള ദേഹത്ത് തേയ്ക്കുകയും കഴിക്കുകയും ചെയ്യുക. വെള്ളപ്പാണ്ടും, കുഷ്ഠരോഗങ്ങളും ചര്‍മ്മ രോഗങ്ങളും മാറും. കാര്‍കോകില്‍ അരി, നെല്ലിക്ക തൊണ്ട്, ദേവതാരം, വേങ്ങ കാതല്‍ ഇവ ഓരോന്നും 20 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം മൂന്ന് മാസം കഴിക്കുന്നതും കുഷ്ഠവും വെള്ളപ്പാണ്ടും മാറാന്‍ നല്ലതാണ്. കാര്‍കോകില്‍ അരി, കാരെള്ള്, നെല്ലിക്ക തൊണ്ട്, നെല്ലിക്ക ഗന്ധകം, കുത്തല്‍തീരം ഇവ സമം ഉണക്കിപ്പൊടിക്കുക. ആ പൊടി വെളിച്ചെണ്ണയില്‍ ചാലിച്ച് ആറ് മാസം തേച്ചാല്‍ വെള്ളപ്പാണ്ടും കുഷ്ഠവും ശമിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.