ചുവര്‍ ചിത്രകലാ സൗജന്യ പരിശീലനം

Monday 28 May 2018 9:51 pm IST

 

കണ്ണൂര്‍: റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് ഒരു മാസത്തെ ചുവര്‍ ചിത്രകലാ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലന വേളയില്‍ ഭക്ഷണവും താമസവും പൂര്‍ണമായും സൗജന്യമാണ്. സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍െ്രെപസ് മാനേജ്‌മെന്റ്, ബാങ്ക് വായ്പ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ യുവതിയുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ജൂണ്‍ 10 നു മുമ്പായി അപേക്ഷിക്കണം. ബിപില്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്ന വര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഇന്റര്‍വ്യൂ ജൂണ്‍ 16 ന്. ഓണ്‍ ലൈനായി അപേക്ഷിക്കാന്‍ ംംം.ൃൗറലെ.േരീാ. ഫോണ്‍: 0460 2226573, 8129620530, 9961336326.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.