തലശ്ശേരി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എരഞ്ഞോളി മൂറാല് ക്ഷേത്രത്തിനടുത്ത ഷമിത നിവാസില്‍ ലതികയുടെ മകള്‍ ഷമിത(13)യെയാണ് വീട്ടിലെ സ്റ്റെയര്‍കേസിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിപ്പണിക്കാരിയായ ലതിക ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്നും തുറക്കാഞ്ഞതിനെ തുടര്‍ന്ന് അയല്‍ക്കാരും മറ്റും എത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഷമിതയെ തൂങ്ങിയ നിലയില്‍ കണ്ടത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. അമ്മക്ക് മാപ്പെഴുതി വെച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരണത്തില്‍ സംശയമുള്ളതിനാല്‍ തലശ്ശേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ചിറക്കര ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരന്: ശരത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: