ഒഡീഷ സ്വദേശിയുടെ കൊലപാതകം: പിടികൂടിയ പ്രതികളെ ഇന്ന് കണ്ണൂരിലെത്തിക്കും

Monday 28 May 2018 9:53 pm IST

 

കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീരിയാട്ട് ഒഡീഷ സ്വദേശിയെ കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളുമായി അന്വേഷണ സംഘം ഒഡീഷയില്‍ നിന്ന് ഇന്ന് രാവിലെ മടങ്ങിയെത്തും. കണ്ണൂരിലെത്തിക്കുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കേസന്വേഷണ ചുമതലയുള്ള സിഐ എം.കൃഷ്ണന്‍ പറഞ്ഞു. ജോലിസ്ഥലത്ത് പ്രതികളിലൊരാള്‍ ഫോണ്‍ മോഷ്ടിച്ചത് പ്രഭാകര്‍ദാസ് കണ്ടതിനെ തുടര്‍ന്ന് തിരിച്ചുകൊടുപ്പിച്ചിരുന്നു. ഈ വൈരാഗ്യവും മറ്റുചില പ്രശ്‌നങ്ങളുമാണ് പ്രഭാകര്‍ദാസിനെ കൊള്ളയടിക്കാനുള്ള പദ്ധതിയിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് സൂചനകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.