സേവനം ഉദാത്തമായ കര്‍മ്മം: സേവാഭാരതി

Monday 28 May 2018 9:55 pm IST

 

കണ്ണൂര്‍: മനുഷ്യജീവിതത്തില്‍ മോക്ഷമെന്ന പരമപദം പ്രാപിക്കുന്നതിന് ഏറ്റവും സഹായകരമായത് സേവനമാണെന്നും അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുക എന്നത് ദിവ്യമായ കര്‍മ്മമാണെന്നും സേവാഭാരതി കണ്ണൂര്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘ ചാലക് സി.പി.രാമചന്ദ്രന്‍ പ്രസ്താവിച്ചു. പുതിയ പുതിയ സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സാമൂഹ്യ സേവനം നടത്തണമെന്നും പരോപകാരമാണ് ഏറ്റവും പുണ്യമായ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ വി.പി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. 

അടുത്ത വര്‍ഷത്തെ സേവാ പദ്ധതികളെക്കുറിച്ച് സേവാഭാരതി സോണല്‍ സംഘടനാ കാര്യദര്‍ശി സി.ഗിരീഷ് വിശദീകരിച്ചു. കെ.ജി.ബാബു, പി.ടി.രമേശ്, ടി.പ്രകാശന്‍, കെ.എന്‍.മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു പി.ദിനേശ് ബാബു സ്വാഗതവും കെ.ടി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി വി.പി.മുരളീധരന്‍-പ്രസിഡണ്ട്, കെ.ജി.ബാബു, കെ.അശോകന്‍, ഷംജിത്ത് കടമ്പൂര്‍-വൈസ് പ്രസിഡണ്ടുമാര്‍, കെ.എന്‍.മഹേഷ്-സെക്രട്ടറി, ടി.പി.രാജീവന്‍, പി.ദിനേശ് ബാബു-ജോയന്റ് സെക്രട്ടറിമാര്‍, ബി.പി.ജയരാജന്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.