കണ്ണൂര്‍: യൂനിവേഴ്സല്‍ കോളജ് ഓഫ് എഞ്ചിനിയറിംഗും കണ്ണൂര്‍ എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ലക്ഷ്യ 2018 എന്ന പേരില്‍ നടത്തുന്ന മേള 31 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ എടാട്ട് യൂനിവേഴ്സല്‍ കോളജ് ഓഫ് എഞ്ചിനിയറിംഗ് ക്യാമ്പസില്‍ നടക്കും. പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശി വട്ടകൊവ്വല്‍ ഉദ്ഘാടനം ചെയ്യും. എഞ്ചിനിയറിംഗ്, കണ്‍സ്ട്രക്ഷന്‍, ഐടി, എഡ്യുക്കേഷന്‍ ,ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, റീട്ടേയ്ല് തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. 1500 ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യു നടക്കുന്നത്. രജിസ്ട്രേഷന് സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍ എംപ്ലോയബിലിറ്റി സെന്ററിലോ യൂനിവേഴ്സല്‍ കോളജ് ഓഫ് എഞ്ചിനിയറിംഗിന്റെ ഓഫീസിലോ പേര് രജിസ്റ്റര്‍ ചെയ്യണം. നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ 04972707610, 9747609636, 04972806477, 04972806466, 94477 38512 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: