കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിനിടെ നിര്‍മ്മിച്ച കരിങ്കല്‍ മതില്‍ തകര്‍ന്നു; സ്‌കൂള്‍ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍

Monday 28 May 2018 9:56 pm IST

 

ഇരിട്ടി: കെഎസ്ടിപി തലശ്ശേരി-വളവുപാറ റോഡ് പുനര്‍നിര്‍മ്മാണത്തിനിടെ സ്‌കൂള്‍ സംരക്ഷണത്തിനായി കരാര്‍ കമ്പനി നിര്‍മ്മിച്ച കൂറ്റന്‍ കരിങ്കല്‍ മതില്‍ മഴയില്‍ തകര്‍ന്നു വീണ് സ്‌കൂള്‍ കെട്ടിടം ഭീഷണിയിലായി. കീഴൂര്‍ കുന്നില്‍ സെവന്‍ത് ഡേ ഇഗ്‌ളീഷ് മീഡിയം സ്‌കൂളിന്റെ മതിലാണ് കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നു വീണത്. 

റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഉയര്‍ന്ന കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ മുന്‍വശത്തെ കുന്ന് റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനി ഇടിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടം സംരക്ഷിക്കുന്നതിനായി ഇവര്‍ നിര്‍മ്മിച്ച കൂറ്റന്‍ കരിങ്കല്‍ മതിലാണ് മഴയില്‍ ഇടിഞ്ഞു നിലംപൊത്തിയത്. ഇതോടെ അപകടത്തിലായ സ്‌കൂള്‍ കെട്ടിടം സംരക്ഷിക്കുന്നതിനായി വീണ്ടും മതില്‍ കെട്ടാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.