വീട്ടിലേയ്ക്കുള്ള റോഡ് നശിപ്പിച്ചതായി പരാതി

Monday 28 May 2018 9:57 pm IST

 

ചെറുപുഴ: വീട്ടിലേയ്ക്കുള്ള വഴി മണ്ണുമാന്തി ഉപയോഗിച്ച് ഉപയോഗശൂന്യമാക്കിയതായും വീട്ടിലേയ്ക്കുള്ള നട പൊളിച്ചുമാറ്റിയതായും പരാതി. ചെറുപുഴ സഹകരണ ആശുപത്രി റോഡിനും ബാലവാടി റോഡിനും ഇടയില്‍ പ്രധാന റോഡില്‍ നിന്നുമുള്ള വഴിയാണ് കാല്‍നടയാത്ര പോലും സാധ്യമാകാത്ത രീതിയില്‍ വലിയ കിടങ്ങ് കുഴിച്ച് തടസപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പലേരി ശശിധരന്‍ ആണ് ചെറുപുഴ പോലീസില്‍ പരാതി നല്‍കിയത്. 

ഭാര്യാ സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാവിലെ വീട് പൂട്ടിപ്പോയ കുടുംബം വൈകുന്നേരം ഏഴ് മണിയോടെ തിരികെ വരുമ്പോഴാണ് അതിക്രമം കണ്ടത്. 38 വര്‍ഷമായി ഉപയോഗിക്കുന്ന റോഡാണിതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കുടുംബ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമെന്നും, കുഴിമാന്തിയവര്‍ മറ്റൊരു ബദല്‍ റോഡ് നിര്‍മ്മിച്ചത് അംഗീകരിക്കാനാകില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.