മിസോറാം ഗവര്‍ണറായി അധികാരമേല്‍ക്കുന്ന കുമ്മനം രാജശേഖരന് എന്റെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകും. മേഖലയിലെ ഗോത്രവര്‍ഗ്ഗ ഉന്നമനത്തിന് അദ്ദേഹത്തിന് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കും. തന്റെ കര്‍മ്മമേഖലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാജശേഖരന് മാര്‍ത്തോമ സഭയുമായി അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുകയാണ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്. മിസോറാം പോലുള്ള സ്ഥലത്തെ ഗോത്രവര്‍ഗക്കാരുടെ അവസ്ഥയില്‍ ഒരുപാട് മാറ്റം വരുത്തേണ്ടതുണ്ട്. പട്ടിണിയും നിരക്ഷരതയും ഇന്നും അവശേഷിക്കുന്നു. ഇതിനെല്ലാം മാറ്റം വേണം. ആ മാറ്റം ഉണ്ടാക്കാന്‍ കുമ്മനം രാജശേഖരന് സാധിക്കും.
ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത
(മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: