വ്യക്തിപരമായി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് കുമ്മനം രാജശേഖരന്. അദ്ദേഹം മിസോറാം ഗവര്‍ണറായി നിയമിതനായതില്‍ ഏറെ സന്തോഷവും ഒപ്പം ചെറിയ ദുഃഖവുമുണ്ട്.
താത്കാലികമായിട്ടാണെങ്കിലും അദ്ദേഹത്തെ ഹൈന്ദവ സമാജസേവനത്തിന് ലഭിക്കാത്തതാണ് ദുഃഖത്തിന് കാരണം. സംഘടനാരംഗത്തും അല്ലാതെയും കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാപുരുഷനാണ് കുമ്മനം രാജശേഖരന്. ഒരു സംന്ന്യാസിയെപ്പോലെ ജീവിതം നയിക്കുന്ന അദ്ദേഹം സമാജത്തിനുവേണ്ടി ചിന്തിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു.
ഹൈന്ദവ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് ഒരിക്കലും മറ്റ് മതങ്ങള്‍ക്ക് എതിരല്ലെന്നും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാവിഭാഗം ജനങ്ങളെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയാണ് കുമ്മനം. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടുന്ന അപൂര്‍വം ആളുകളില്‍ ഒരാളുകൂടിയാണ് കുമ്മനം.
അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: