പിണറായിക്ക് സുരക്ഷ ഒരുക്കിയത് സുവിശേഷകന്റെ പരിപാടിക്ക്

Tuesday 29 May 2018 2:22 am IST
വിവാദ സുവിശേഷകന്‍ തങ്കു പാസ്റ്ററുടെ നേതൃത്വത്തിലുള്ള 'റിച്ച് വേള്‍ഡ് വൈഡ്' എന്ന സംഘടനയുടെ സംസ്ഥാനതല സൗജന്യ പഠനോപകരണ വിതരണമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. 'ഹെവന്‍ലി ഫീസ്റ്റ്' എന്ന സുവിശേഷ സംഘടന സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

കോട്ടയം: മുഖ്യമന്ത്രിക്കായി പോലീസ് കനത്ത സുരക്ഷ ഒരുക്കിയത് വിവാദ സുവിശേഷകന്റെ പരിപാടിക്ക്. കോട്ടയം തിരുനക്കര മൈതാനത്താണ് പരിപാടി നടന്നത്. 

ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നീനു ചാക്കോ പരാതിയുമായി എത്തിയപ്പോള്‍ ഈ പരിപാടിക്ക് ഉള്‍പ്പെടെ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞാണ് പോലീസ് പരാതി സ്വീകരിക്കാതെയിരുന്നത്. 

വിവാദ സുവിശേഷകന്‍ തങ്കു പാസ്റ്ററുടെ നേതൃത്വത്തിലുള്ള 'റിച്ച് വേള്‍ഡ് വൈഡ്' എന്ന സംഘടനയുടെ സംസ്ഥാനതല സൗജന്യ പഠനോപകരണ വിതരണമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. 'ഹെവന്‍ലി ഫീസ്റ്റ്' എന്ന സുവിശേഷ സംഘടന സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 

രോഗശാന്തിയുടെ പേരിലും നാഗമ്പടത്തെ 'ഹെവന്‍ലി ഫീസ്റ്റി'ന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ടും ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളെ സ്വാധീനിച്ച് കേസുകള്‍ പലതും ഒതുക്കുകയായിരുന്നു. പുസ്തക വിതരണം, വസ്ത്ര വിതരണം, തുടങ്ങിയ പരിപാടികളുടെ പേരില്‍ കോട്ടയത്ത് വീണ്ടും ശക്തി പ്രാപിക്കാനുള്ള നീക്കത്തിന്റെ തുടക്കമായാണ് കഴിഞ്ഞ ദിവസത്തെ പരിപാടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം സിപിഎം നേതാക്കളായ കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.