പോലീസ് വീഴ്ച അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Tuesday 29 May 2018 2:25 am IST

തിരുവനന്തപുരം: യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അനാസ്ഥയുണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

സംസ്ഥാന പോലീസ് മേധാവി വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഭാര്യയുടെ പരാതിയെ തുടര്‍ന്ന് കെവിനെ കണ്ടെത്താന്‍ പോലീസ് സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് വിശദീകരണത്തിലുണ്ടാകണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാര്യ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന പരാതി ഗൗരവതരമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.