കോണ്‍ഗ്രസ് സിപിഎമ്മിനുവേണ്ടി പിന്‍വാങ്ങി: പി.എസ്. ശ്രീധരന്‍പിള്ള

Tuesday 29 May 2018 2:26 am IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പു ദിവസം കോണ്‍ഗ്രസ് പിന്‍വാങ്ങിയനിലയിലായിരുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ദേശീയതലത്തിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ഇവിടെ ഒത്തുകളിച്ചത്. 

തെരഞ്ഞെടുപ്പിന്റെ തലേദിവസം സിപിഎമ്മുകാര്‍ വര്‍ഗീയത ആളിക്കത്തിക്കുന്നതിനായി ലഘുലേഖകളും മറ്റും ഒരു മതവിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളില്‍ പ്രചരിപ്പിച്ചു. ഇത്തരം അടവുനയങ്ങളൊന്നും എന്‍ഡിഎയുടെ വിജയത്തെ ബാധിക്കില്ല. ഇടതു വലതു മുന്നണികള്‍ക്ക് ഇത്തവണ മുന്നേറാനാകില്ല. എന്‍ഡിഎയ്ക്കു മാത്രമായിരിക്കും മുന്നേറ്റമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ വ്യാപകമായി ചാനലുകളുടെ കേബിളുകള്‍ വിച്ഛേദിച്ചു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ പോലും തടയുന്ന സ്റ്റാലിനിസമാണ് സിപിഎം നടപ്പാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.