ദുബായ്: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ വെസറ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനുളള ഐസിസി ഇലവനില്‍ ഉള്‍പ്പെടുത്തി.
പനി ബാധിച്ച ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരമാണ് ഷമിയെ ടീമിലെടുത്തത്. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ അഡില്‍ റാഷിദിനെയും ടീമിലുള്‍പ്പെടുത്തി. ഈമാസം 31 ന് ലോര്‍ഡ്സിലാണ് വിന്‍ഡീസ് – ലോക ഇലവന് മത്സരം. വിന്‍ഡീസിലെ തകര്‍ന്ന സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ഇംഗ്ലണ്ടിന്റെ മോര്‍ഗനാണ് ലോക ഇലവനെ നയിക്കുന്നത്. പാക്കിസ്ഥാന്റെ അഫ്രീദി, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്, ശ്രീലങ്കയുടെ തിസ്ര പെരേര ന്യൂസിലന്‍ഡിന്റെ ലൂക്ക് റോഞ്ചി തുടങ്ങിയവരും ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: