വാവ്‌റിങ്ക, ഒസ്റ്റപെങ്കോ പുറത്ത് ദ്യോക്കോവിച്ച് രണ്ടാം റൗണ്ടില്‍

Tuesday 29 May 2018 2:29 am IST

പാരീസ്: നിലവിലെ ചാമ്പ്യന്‍ ജെലന ഒസ്റ്റപെങ്കോയും വാവ്‌റിങ്കയും ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. അതേസമയം നൊവാക്ക് ദ്യോക്കോവിച്ച് രണ്ടാം റൗണ്ടില്‍ കടന്നു.

ലോക അഞ്ചാം നമ്പറായ ഒസ്റ്റപെങ്കോയെ ഉക്രെയ്‌നിന്റെ കാതറീന കോസ്‌ലോവ നേരിട്ടുള്ള സെറ്റുകള്‍ക്ക്് അട്ടിമറിച്ചു. സ്‌കോര്‍ 7-5,6-3.

നൊവാക്ക് ദ്യോക്കോവിച്ച് ആദ്യ മത്സരത്തില്‍ നേരിട്ടുളള് സെറ്റുകള്‍ക്ക് ബ്രസീലിന്റെ റോജീറിയോ സില്‍വയെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-3, 6-4,6-4.

മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സ്റ്റാന്‍ വാവ്‌റിങ്കയെ ആദ്യ റൗണ്ടില്‍ ഗൂല്ലേര്‍മോ ഗാര്‍ഷ്യ - ലോപ്പസ് പരാജയപ്പെടുത്തി. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് വാവ്‌റിങ്ക കീഴടങ്ങിയത്. സ്‌കോര്‍ 6-2,3-6,4-6,7-6,6-3.

മുന്‍ ലോക ഒന്നാം നമ്പറായ വിക്‌ടോറിയ അസരങ്ക ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ റൗണ്ടില്‍ കാതറീന സിനിയാക്കോവ നേരിട്ടുളള സെറ്റുകള്‍ക്ക് അസരങ്കയെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-5, 7-5.

രണ്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ പെട്ര കിറ്റോവ രണ്ടാം റൗണ്ടില്‍ കടന്നു. ശക്തമായ പോരാട്ടത്തില്‍ കിറ്റോവ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സ്പാനിഷ് താരമായ ലോറയെ തോല്‍പ്പിച്ചു. സ്‌കോര്‍ 3-6,6-1, 7-5.

രണ്ടാം സീഡായ അലക്‌സാണ്ടര്‍ സരേവ രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടില്‍ ലിത്വാനിയയുടെ റിക്കാര്‍ഡ്‌സ് ബെറാന്‍കിസിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-1, 6-1,6-2.

അതേസമയം വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ പുറത്തായി .ചൈനയുടെ വാങ് നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 7-5 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.