ഋഷഭ് പന്തിന് എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ്

Tuesday 29 May 2018 2:30 am IST

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ ഐപിഎല്‍ പതിനൊന്നാം പതിപ്പിലെ ഏറ്റവും മൂല്യമുള്ള താരമായി.  പത്ത് ലക്ഷം രൂപയും ട്രോഫിയും നരെയ്‌ന് ലഭിച്ചു.

സൂപ്പര്‍ സ്‌ട്രൈക്കര്‍ക്കുളള അവാര്‍ഡും ഈ വിന്‍ഡീസ് താരത്തിനാണ്. ഏറ്റവും ഉയര്‍ന്ന ബാറ്റിങ്ങ് സ്‌ട്രൈക്ക് റേറ്റ് നേടിയതിനാണ് ഈ അവാര്‍ഡ്. ടാറ്റ നെക്‌സോണ്‍ കാറും ട്രോഫിയും ഈ പുരസ്‌കാരത്തിലൂടെ നരെയ്‌ന് ലഭിച്ചു.

എമര്‍ജിങ് താരമായി ദല്‍ഹിയുടെ ഋഷഭ് പന്തിനെ തെരഞ്ഞെടുത്തു. സ്റ്റയിലിഷ് പ്ലെയര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡും ഈ താരത്തിനാണ്. ഈ രണ്ട് അവാര്‍ഡുകളില്‍ നിന്ന് ഇരുപത് ലക്ഷം രൂപയും ട്രോഫിയും ഋഷഭ് പന്തിന് കിട്ടി.

ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് ദല്‍ഹിയുടെ ട്രെന്‍സ് ബോള്‍ട്ടിനാണ്്. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ കോഹ്‌ലിയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ബോള്‍ട്ടിന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. പത്ത് ലക്ഷം രൂപയം വിവോ ഫോണും ബോള്‍ട്ടിന് ലഭിച്ചു.

ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആന്‍ഡ്രൂ ടൈക്ക് പത്ത് ലക്ഷം രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു. റണ്‍വേട്ടയില്‍ മുന്നിലെത്തിയ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണും പത്ത് ലക്ഷവും ട്രോഫിയും ലഭിച്ചു.ഫെയര്‍ പ്ലേ അവാര്‍ഡിന് മുംബൈ ഇന്ത്യന്‍സ് അര്‍ഹരായി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.