ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ ലിവര്‍പൂളിന്റെ ഗോളി ലോറിസ് കാറിയസിന് വധ ഭീഷണി. ലോറിസിന്റെ പിഴവുകളാണ് ലിവര്‍പൂളിന് തോല്‍വി സമ്മാനിച്ചത്്
ലോറിസിനെതിരായ വധ ഭീഷണിയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന്് ലിവര്‍പൂള്‍ പോലീസ് അറിയിച്ചു. പ്രകടനം മോശമായതിന് ലോറിസ് കഴിഞ്ഞ ദിവസം ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.
ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ റയല്‍ മാഡ്രിഡിനോട് തോറ്റത്. കരീം ബെന്‍സ നേടിയ ആദ്യ ഗോളും ഗാരെത്ത് ബെയ്ല് നേടിയ അവസാന ഗോളും ലോറിസിന്റെ പിഴവിലൂടെയാണ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: