ചെന്നൈ സൂപ്പര്‍

Tuesday 29 May 2018 2:34 am IST

മുംബൈ: ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടധാരണത്തോടെയാണ് ഐപിഎല്‍ പതിനൊന്നാം പതിപ്പിന് തിരശ്ശീല വീണത്. ഓസീസ് താരം ഷെയ്ന്‍ വാട്‌സണിന്റെ സെഞ്ചുറിയുടെ മികവിലാണ് ചെന്നൈ ചാമ്പ്യന്മാരായത്. ഫൈനലില്‍ അവര്‍ എട്ട് വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി.

179 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വാട്‌സണ്‍ 57 പന്തില്‍ 117 റണ്‍സുമായി  പുറത്താകാതെ നിന്നു. ഇത് മൂന്നാം തവണയാണ് ചെന്നൈ ഐപിഎല്‍ കിരീടം നേടുന്നത്. അങ്ങിനെ രണ്ട് വര്‍ഷത്തിനുശേഷം ഐപിഎല്ലിലേക്കുളള തിരിച്ചുവരവ് ധോണിയും കൂട്ടരും ആഘോഷമാക്കി.

കിങ്‌സിന് കിരീട വിജയമൊരുക്കിയ ഷെയ്ന്‍ വാട്‌സണെ നായകന്‍ കോഹ്‌ലി പുകഴ്ത്തി. വാട്‌സണിന്റെ ഇന്നിങ്ങ്‌സിനെ ഷോക്കിങ് ഇന്നിങ്ങ്‌സെന്നാണ് ധോണി വിശേഷിപ്പിച്ചത്.

ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ കളിക്കാരനായി. ഈ സീസണില്‍ 735 റണ്‍സ് നേടിയ ഈ ന്യൂസിലന്‍ഡുകാരന്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ വിരാട് കോഹ്‌ലിയാണ് .2016 ല്‍ കോഹ്‌ലി 973 റണ്‍സ് അടിച്ചുകൂട്ടി. ഡേവിഡ് വാര്‍ണര്‍ക്കാണ് രണ്ടാം സ്ഥാനം. 2016 ല്‍ സണ്‍റൈസേഴ്‌സിനായി വാര്‍ണര്‍ 848 റണ്‍സ് നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.