റയലിലേക്കില്ല: നെയ്മര്‍

Tuesday 29 May 2018 2:37 am IST

റിയോ ഡി ജനീറോ: ബ്രസീല്‍ താരം നെയ്മര്‍ സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന  അഭ്യൂഹങ്ങള്‍ക്ക് അറുതിയായി. ഈ അഭ്യൂഹങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് നെയ്മര്‍ വ്യക്തമാക്കി.

ലോകകപ്പിന് തയ്യാറെടുക്കുന്ന താന്‍ പരിക്കില്‍ നിന്ന് നൂറുശതമാനം മുക്തിനേടിയില്ല. എന്നിരുന്നാലും ലോകകപ്പില്‍ ബ്രസീലിനായി കളിക്കാനാകുമെന്നാണ് പ്രതീക്ഷ.

തന്നെ റയല്‍ മാഡ്രിഡുമായി ബന്ധപ്പെടുത്തിവരുന്ന വാര്‍ത്തകള്‍ക്ക് തെറ്റാണ്. ജനം വെറുതെ വിഢിത്തരം പറയുകയാണ്. നിലവില്‍ ബ്രസീല്‍ ടീമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദ്യേശിക്കുന്നത്. 

കാലിലെ പരിക്ക് ഭേദമായി. കായികക്ഷമതയുമുണ്ട്.എന്നിരുന്നാലും ചില പ്രശ്‌നങ്ങളുണ്ട്. പക്ഷെ ലോകകപ്പിന് മുമ്പ് എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ.

ലോകകപ്പിന് മുന്നോടിയായി ജൂണ്‍ മൂന്നിന് ക്രൊയേഷ്യക്കെതിരെ നടക്കുന്ന ബ്രസീലിന്റെ പരിശീലന മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്നാണ് പ്രതീക്ഷ. 

ബാഴ്‌സ താരമായിരുന്ന നെയ്മര്‍ കഴിഞ്ഞ ആഗസ്റ്റില്‍ റെക്കോഡ് തുകയ്ക്ക് പാരീസ് സെന്റ് ജര്‍മയിന്‍സില്‍ ചേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.