കീവ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടയ്ക്ക് പരിക്കേറ്റ സ്പാനിഷ് പ്രതിരോധനിരക്കാരന്‍ ഡാനി കാര്‍വാജലിന് ലോകകപ്പില്‍ കളിക്കാനായേക്കും. ലോകകപ്പിന് മുമ്പ് ഡാനി പരിക്കില്‍ നിന്ന് മുക്തി നേടുമെന്ന് സ്പാനിഷ് ഫുട്ബോള്‍ അധികൃതര്‍ അറിയിച്ചു.
റയല്‍ മാഡ്രിഡ് താരമായ ഡാനിക്ക് ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടയ്ക്കാണ് പരിക്കേറ്റത്്. പരിക്കേറ്റെങ്കിലും ഡാനിയെ സ്പാനിഷ് ടീമില്‍ നിലനിര്‍ത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
റയല്‍ ടീമിന്റെ ഡോക്ടര്‍മാര്‍ ഇന്നലെ ഡാനിയെ പരിശോധിച്ചു. ലോകകപ്പിന് മുമ്പ് ഡാനി സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ലോകകപ്പിന് തയ്യാറെടുക്കുന്ന സ്പെയിന് പരിശീലന മത്സരങ്ങളില്‍ ജൂണ്‍ മൂന്നിന് സ്വിറ്റ്സര്‍ലന്‍ഡിനെയും ഒമ്പതിന് ടുണീഷ്യയേയും നേരിടും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്പെയിന് ജൂണ്‍ 15 ന് പോര്‍ച്ചുഗലിനെ എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: