മൂലമറ്റം: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ തൊടുപുഴയ്ക്ക് സമീപത്തെ മലങ്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 41.4 മീറ്റര്‍ എത്തിയതോടെയാണ് ഇന്നലെ രാത്രി ഡാമിലെ ആറാമത്തെ ഷട്ടര്‍ 50 സെ.മീറ്റര്‍ ഉയര്‍ത്തിയത്. ജലശേഖരം ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് മഴയ്ക്ക് ശമനം വന്നെങ്കിലും ജലനിരപ്പ് ഉയരുകയായിരുന്നു.
വൈകുന്നേരത്തെ മഴയില്‍ മൂന്ന് മണിക്കൂറുകള്‍ കൊണ്ട് 42 സെ.മീ. വെള്ളമാണ് ഡാമില്‍ ഉയര്‍ന്നത്. ഈ വര്‍ഷം ഏപ്രില്‍ 19നും ഇടുക്കിയിലെ ഉത്പാദനം കൂട്ടിയതിനെ തുടര്‍ന്ന് ഡാമിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് തവണ യാണ് ഡാം തുറന്നു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: