എറണാകുളത്തെ നാല് സാമ്പിളുകളും നെഗറ്റീവ്

Tuesday 29 May 2018 2:42 am IST

കൊച്ചി: നിപ വൈറസ് ബാധയെന്ന് സംശയിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന നാലുപേരുടെയും ഫലം നെഗറ്റീവ്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്നലെയാണ് പരിശോധനാഫലം ലഭിച്ചത്. ഇവര്‍ക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് തെളിഞ്ഞു.  

ഇന്നലെ മസ്തിഷകജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ച കടമറ്റം സ്വദേശിനിയായ 49  വയസ്സുള്ള രോഗിയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പനി  ബാധിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ  നില തൃപ്തികരമാണ്. 

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനി ബാധയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കാഞ്ഞിരമറ്റം സ്വദേശിയുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.