ആനയിറങ്കലില്‍ കാട്ടാനക്കൂട്ടം

Tuesday 29 May 2018 2:45 am IST

കട്ടപ്പന: ജലനിരപ്പ് താഴ്ന്ന ആനയിറങ്കല്‍ ജലാശയത്തില്‍ പതിവായെത്തുന്ന കാട്ടാനക്കൂട്ടം വിസ്മയമാകുന്നു. കുട്ടിയാന ഉള്‍പ്പെടുന്ന കൂട്ടം തീരത്ത് മേഞ്ഞ് നടക്കുന്നത് വിനോദ സഞ്ചാരികള്‍ക്കും വിസ്മയ കാഴ്ച്ചയൊരുക്കുകയാണ്. 

അന്യനാട്ടില്‍നിന്ന് പോലും ആനച്ചന്തം ആസ്വദിക്കുന്നതിന് ഇടുക്കിയുടെ ഹൈറേഞ്ചിലേക്ക് നിരവധിപേരാണ് എത്തുന്നത്. കാട്ടാനകളുടെ ആവാസ മേഖലയായതിനാലാണ് ഇവിടം ആനയിറങ്കല്‍ എന്നറിയപ്പെടുന്നത്. ഉണങ്ങിക്കിടന്നിരുന്ന ആനയിറങ്കല്‍ ജലാശയത്തിന്റെ തീരത്ത് വേനല്‍മഴയില്‍പുല്ലുകള്‍ തളിര്‍ത്തതോടെ ഇടവേളയ്ക്ക് ശേഷം തീറ്റ തേടി കാട്ടാനക്കൂട്ടം ആനയിറങ്കലില്‍ തമ്പടിച്ചിരിക്കുകയാണ്. 

കുട്ടിയാനകളുമായി കാട്ടാനക്കൂട്ടം മേഞ്ഞ് നടക്കുന്ന മനോഹര കാഴ്ച്ച ആസ്വദിക്കുന്നത്തിനും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായാണ് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. 

ജലാശയത്തില്‍ ജലനിരപ്പ് താഴ്ന്ന് ബോട്ടിങ് നിലച്ചതോടെ ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ആകെയുള്ള ആകര്‍ഷണീയത ഈ കരിവീരന്മാര്‍ തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.