ഏഴ് പേര്‍ നിരീക്ഷണത്തില്‍

Tuesday 29 May 2018 2:46 am IST

കോഴിക്കോട്: നിപ വൈറസ് രോഗബാധിതരായി സംസ്ഥാനത്ത് ഏഴ് പേര്‍ നിരീക്ഷണത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളത്. 115 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചതില്‍ 95 എണ്ണം നെഗറ്റീവാണ്. മരിച്ചവരടക്കം 16 പേര്‍ക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചത്. 

അതേസമയം മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്ത്രീ നിപ ബാധിച്ചാണ് മരിച്ചതെന്ന ബന്ധുക്കളുടെ ആശങ്കയെത്തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍ദ്ദേശം നല്‍കി. ഫലം പുറത്തുവന്നതിനുശേഷം മാത്രം മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കിയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.