കെവിന്‍ കൊലപാതകം: നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും ക്വട്ടേഷന്‍ നല്‍കിയിരുന്നു

Tuesday 29 May 2018 8:12 am IST
നീനുവുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം നടന്നത്. വീട്ടിലെത്തിയാണ് ക്വട്ടേഷന്‍ സംഘം ഈ യുവാവിനെ വെട്ടിപരിക്കേല്‍പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ നിന്നിറങ്ങി ഓടിയാണ് അന്ന് യുവാവ് രക്ഷപ്പെട്ടത്.

കോട്ടയം: മാന്നാനം സ്വദേശി കെവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും കുടുംബം മുന്‍പ് ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നാണ് വിവരം. തെന്മല സ്വദശിയായ സുഹൃത്തിനെ വെട്ടിപരിക്കേല്‍പിക്കാനാണ് ശ്രമം നടന്നത്. രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇതെന്നാണ് സൂചന. 

നീനുവുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം നടന്നത്. വീട്ടിലെത്തിയാണ് ക്വട്ടേഷന്‍ സംഘം ഈ യുവാവിനെ വെട്ടിപരിക്കേല്‍പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ നിന്നിറങ്ങി ഓടിയാണ് അന്ന് യുവാവ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് തെന്മല പോലീസ് സ്റ്റേഷനില്‍ ഒരു കേസ് നിലനിന്നിരുന്നുവെന്നും ഇത് പിന്നീട് ഒത്തു തീര്‍പ്പാക്കിയെന്നുമാണ് വിവരം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.