കെവിന്റെ കൊലപാതകം; മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Tuesday 29 May 2018 11:40 am IST
വിദേശത്തേക്ക് രക്ഷപെടാന്‍ സാധ്യതയുള്ളതിനാലാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷാനു ഇപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് വിവരം.

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കെവിന്റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോയ്ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുനലൂര്‍ ഡിവൈഎസ്പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശത്തേക്ക് രക്ഷപെടാന്‍ സാധ്യതയുള്ളതിനാലാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷാനു ഇപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് വിവരം.

അതേസമയം ഷാനു ഇന്നലെ തിരുവനന്തപുരം പേരൂര്‍ക്കട എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇയാളുടെ ഭാര്യ വീട് ഇവിടെയാണ്. ഇവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. നീനുവിന്റെ അച്ഛനും അമ്മക്കും കൊലപാതകം സംബന്ധിച്ച് അറിവുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയത്തുള്ള ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.